Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.D Sateeshan

മ​ന​സി​ല്‍ ന​ന്മ​യു​ള്ള​വ​ന്‍ നാ​ട് ഭ​രി​ക്ക​ട്ടെ..; കൊ​ച്ചി​യി​ല്‍ വി.​ഡി​ക്കാ​യി വീ​ണ്ടും ഫ്ല​ക്സ്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് വീ​ണ്ടും ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നാ​യി എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ മു​കു​ള്‍ വാ​സ്‌​നി​ക്കും അ​ജ​യ് മാ​ക്കാ​നും എം​എ​ല്‍​എ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നി​ടെ വീ​ണ്ടും പോ​സ്റ്റ​ര്‍ എ​ത്തി​യ​ത് ച​ര്‍​ച്ച​ക​ളി​ല്‍ നി​റ​യു​ക​യാ​ണ്.

മ​ന​സി​ല്‍ ന​ന്മ​യു​ള്ള​വ​ന്‍ നാ​ട് ഭ​രി​ക്ക​ട്ടെ എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ​യാ​ണ് ക​ച്ചേ​രി​പ്പ​ടി​യി​ലെ മാ​ധ​വ ഫാ​ര്‍​മ​സി ജം​ഗ്ഷ​നി​ല്‍ ഫ്ല​ക്സ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് ത​ന്നെ വി.​ഡി. സ​തീ​ശ​നാ​യി ഫ്ല​ക്സു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. സ​തീ​ശ​നെ​തി​രെ​യും ഫ്ല​ക്സു​ക​ള്‍ എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​യും ഫ്ല​ക്സു​ക​ള്‍ എ​ത്തി​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലും മൂ​വ​ര്‍​ക്കും വേ​ണ്ടി ഫ്ല​ക്സു​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ന്ന് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ചേ​രു​ന്ന എം​എ​ല്‍​എ​മാ​രു​ടെ നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ല്‍ എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ച​ര്‍​ച്ച ന​ട​ത്തും.

Latest News

Corehub Up